Panoor Vishnupriya കൊലപാതകം പ്ലാൻ ചെയ്യാൻ സിനിമകൾ സഹായകമായി എന്ന് മൊഴി |*Kerala

2022-10-24 2

Panoor Vishnupriya Murder Case: Shyamjith followed Vishnupriya and his friend on a bike | കഴിഞ്ഞ മാസം 28ന് വിഷ്ണുപ്രിയ സുഹൃത്തിന്റെ കൂടെ പാനൂരില്‍ നിന്ന് ബൈക്കില്‍ പോകുന്നത് കണ്ട ശ്യാംജിത്ത് ബൈക്കില്‍ പിന്തുടര്‍ന്നു. തുടര്‍ന്ന് ഇവര്‍ മൂന്ന് പേരും കോഴിക്കോട് വച്ച് കണ്ടുമുട്ടിയെന്നും പൊലീസ് പറയുന്നു. അന്നുണ്ടായ സംസാരം വാക്കേറ്റത്തില്‍ കലാശിച്ചെന്നും വിഷ്ണുപ്രിയ ശ്യാംജിത്തിനെ തള്ളിപ്പറയുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് കൊലപാതക പദ്ധതി തയ്യാറാക്കിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. വയനാട്ടില്‍ വിനോദ യാത്രയ പോയപ്പോഴാണ് പൊന്നാനിക്കാരനായ ഫോട്ടോഗ്രാഫറായ സുഹൃത്തിനെ പരിചയപ്പെടുന്നത്. പിന്നീട് ഇവര്‍ തമ്മില്‍ കൂടുതല്‍ അടുക്കുകയായിരുന്നു.